Wednesday, October 14, 2009

പ്രോഗ്രസ്സ് ബാര്‍ !!!!

സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ എത്തിപ്പെട്ടതിനു ശേഷം കോഡിംഗ് എന്ന മേഖലയില്‍ പിച്ചവെച്ചു തുടങ്ങിയ കാലം. എന്നും രാവിലെ വന്ന് തലേ ദിവസം ചെയ്തു വച്ച കോഡിനുള്ള , TL ന്റെയും ML ന്റെയും സ്നേഹത്തോടെയുള്ള തെറിവിളിയും വാങ്ങി സിസ്റ്റത്തിനു മുന്നില്‍ വന്നിരിക്കുമബോഴേക്കും ഒരു 10- 20 മെയില്‍സ്‌ ഉണ്ടാകും. PL ന്റെ വക PMO , ട്രാക്കിങ് ഷീറ്റ് ഇത്യാദി സാധനങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനുള്ള തെറി വിളി, CMIC യുടെ വക " പ്ലീസ് പ്രാക്ടീസ് ഡെയിലി ചെക്കിന്‍ " എന്ന് പറഞ്ഞു ഒരു 5 മെയില്‍സ്‌, പിന്നെ കുറേ ചപ്പു ചവര്‍ മേയില്സും. ഇതെല്ലം കഴിഞ്ഞു അടുത്ത ദിവസത്തെ തെറിവിളിക്കുള്ള വകുപ്പുകള്‍ ഒപ്പിക്കുകയാണ് അടുത്ത പണി. നല്ല സ്റ്റയിലായി കോഡ് എഴുതിക്കൂട്ടും . ഒന്നും ആലോചിക്കില്ല . രാത്രി ഒരു നേരമാകുമ്പോള്‍ ഇറങ്ങിപ്പോകും. ഇതാണ് ഡെയിലി പരിപാടി.
അങ്ങിനെ വലിയ മാറ്റങ്ങളൊന്നുമില്ലതെ പോകുന്ന സമയം. ഒരു ദിവസം മെയില്‍ ബോക്സ്‌ തുറന്നു നോക്കുമ്പോള്‍ ഒരു മീറ്റിംഗ് റിക്വസ്റ്റ്, PL ന്റെ വക. ഒരു 10-12 ആളുകള്‍ക്ക് മാത്രം . ദൈവമേ !! എന്തായിരിക്കും?? പേപ്പറും തന്നു പറഞു വിടാനായിരിക്കുമോ?? പറയാന്‍ പറ്റില്ല.. സമയം അത്രയ്ക്ക് നല്ലതാ. പക്ഷെ ഇത്രയും പേരെ ഒരുമിച്ചു പറഞ്ഞു വിടുമോ??? ഹേയി !! ഇല്ല. ....
ഇങ്ങനെയൊക്കെ ഓരോന്ന് ചിന്തിച്ചുകൊണ്ട്‌ മീറ്റിംഗ് റൂമിലെത്തി. സംഭവം വേറെ ഒന്നുമായിരുന്നില്ല . ഞങ്ങളുടെ കോഡിംഗ് എക്സ്പീരിയന്‍സ് കൂട്ടാന്‍് വേണ്ടി ഒരു ഓഫ്‌ ലൈന്‍ പ്രൊജക്റ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്നു. ഹൊ!!! സമാധാനമായി . കോഡിംഗ് എക്സ്പീരിയന്‍സ് ഇല്ല എന്ന് പറഞ്ഞു ഇറക്കി വിട്ടില്ലല്ലോ .. ഭാഗ്യം.. MFC യിലെ എല്ലാ കണ്ട്രോള്സം ഓപ്പണ്‍ ജി എല്‍ വച്ചു ചെയ്യുക. കൊള്ളാം.. നന്നായി .... ഇതിലും ഭേദം ഇവിടെ പണിയൊന്നുമില്ല ... വീട്ടില്‍ പൊക്കോ എന്ന് പറയുന്നതായിരുന്നു .. ആ ചിന്ത ഗതിക്കൊരു മാറ്റം വന്നത് എനിക്ക് അലോട്ട് ചെയ്ത കണ്ട്രോളിന്റെ പേരു കേട്ടപ്പോഴയിരുന്നു. " പ്രോഗ്രസ്സ് ബാര്‍ !!!! " ... :) പേരിനകത്തു എനിക്കിഷ്ട്ടമുള്ള ഒരു സാധനം ഉള്ളതുകൊണ്ടായിരിക്കും എനിക്കതിനോട് ഒരു പ്രത്യേക മമത തോന്നി. എന്നിരുന്നാല്‍ തന്നെയും , ഈ ഓപ്പണ്‍ ജി എല്‍ എന്ന് പറയുന്ന സാധനം എന്താണെന്നു ഞാന്‍ കണ്ടിട്ട് കൂടിയില്ല, പിന്നെ എങ്ങിനെ ഞാനതില്‍ ഡെവലപ്മെന്റ്റ് നടത്തും???? ഈശ്വരാ?? നീയിതോന്നും കാണുന്നില്ലേ എന്ന് വിച്ചരിച്ചോണ്ട്‌ ഞാന്‍ മീറ്റിംഗ് റൂമില്‍ നിന്നും പോന്നു. ഒന്നു രണ്ടു ദിവസമൊക്കെ ഓപ്പണ്‍ ജി എല്‍ പഠിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി. നടന്നില്ല. പിന്നെ അത് വിട്ടു.
വീണ്ടും പഴയ പോലത്തെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഒരു ദിവസം PL ന്റെ ഒരു മെയില്‍ . ഓഫ്‌ ലൈന്‍ ടാസ്കിന്റെ പ്രോഗ്രസ്സ് റിപ്പോര്ട്ട് ചെയ്യണം എന്ന്. ദൈവമേ !!! പ്രോഗ്രസ്സ് പോയിട്ട് ഫയല്‍ പോലും ഉണ്ടാക്കീട്ടില്ല. ഇന്നു പണി കിട്ടും. അതുറപ്പാ... :(
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. വൈകുന്നേരമായിട്ടും ഞാന്‍ സ്റ്റാറ്റസ് അയച്ചില്ല. ഒരു 6 മണി ആയപ്പോള്‍ PL സീറ്റില്‍ വന്ന് " സ്റ്റാറ്റസ് എവിടെ " എന്ന് ഒരു ചോദ്യം. "ഇപ്പൊ അയക്കാം ***** സാന്‍ " എന്ന് എന്റെ മറുപടി. പുള്ളിക്കാരന്‍ ഒന്നു ഇരുത്തി നോക്കിയിട്ട് അങ്ങ് പോയി. എന്തും വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ പുള്ളിക്ക് ഒരു സ്റ്റാറ്റസ് മെയില് അങ്ങ് അയച്ചു. എന്താണ് ടൈപ്പ് ചെയ്തതെന്ന് സത്യം പറഞ്ഞാല്‍ അപ്പോ എനിക്ക് മനസ്സിലായില്ല. എന്തൊക്കെയോ ടൈപ്പ് ചെയ്തു അയച്ചു കൊടുത്തു. ഒന്നും ചെയ്യാത്തവന് എന്ത് പ്രോഗ്രസ്സ്???

അല്‍പ നേരം കഴിഞ്ഞപ്പോള്‍ PL ന്റെ സീറ്റില്‍ ഒരു അള്‍്കൂട്ടവും ചിരിയുമൊക്കെ .. ഇതെന്താണപ്പാ എന്ന് വിചാരിച്ചു ഞാന്‍ ഒന്നു എത്തി നോക്കി. എന്റെ മെയില് ആണ് സംസാര വിഷയം. ഇതിലെന്താ ഇത്ര ചിരിക്കാന്‍ എന്ന് വിചാരിച്ചു ഞാന്‍ സീറ്റില്‍ വന്ന് അയച്ച മെയില് എടുത്തു നോക്കി . അത് ഇങ്ങനെ ആയിരുന്നു.

ഡിയര്‍ ***** സാന്‍ ,

ദി പ്രോഗ്രസ്സ് ഓഫ് പ്രോഗ്രസ്സ് ബാര്‍ ഈസ്‌ പ്രോഗ്രെസ്സിംഗ്.

എന്റെ കണ്ണ് നിറഞ്ഞു പോയി. ഇംഗ്ലീഷ് കൊണ്ടുള്ള എന്റെ പ്രയോഗം കണ്ടിട്ട്. ഞാന്‍ ഒന്നും മിണ്ടാതെ അപ്പൊ തന്നെ അവിടെ നിന്നു സ്ഥലം വിട്ടു. പിറ്റേന്ന് ചമ്മലോടെയാണ് ഞാന്‍ ഓഫീസില്‍ എത്തിയത്. പക്ഷെ, ആരും അതിനെപ്പറ്റി ഒരക്ഷരവും എന്നോട് ചോദിച്ചിട്ടില്ല, ഇതു വരെ. ഒരു പക്ഷെ എനിക്ക് ഫീല്‍ ചെയ്യും എന്ന് കരുതിയിട്ടാവും. :)


വാല്‍കഷണം: എന്തായാലും ആ സംഭവത്തിനു ശേഷം, ഇന്നീ നേരം വരെ എന്നോട് ഓഫ്‌ ലൈന്‍ ടാസ്കിന്റെ " പ്രോഗ്രസ്സ് " ആരും ചോദിച്ചിട്ടില്ല. ഇനിയും അതുപോലെ വല്ല സ്റ്റാറ്റസ് മെയിലും ഞാന്‍ അയച്ചാലോ എന്ന് കരുതിയിട്ടാവും. ഇനി ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ എന്താകുമോ എന്തോ??? കാത്തിരുന്ന് കാണുക തന്നെ.