Wednesday, November 22, 2017

അവിയൽ

സാർ ... എൻ്റെ   കയ്യിൽ  തുമ്പി കടിച്ചു ... എനിക്ക് ഹോസ്പിറ്റലിൽ പോണം "

ശോകമൂകമായ ഈ വാക്കുകൾ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്
നോക്കുമ്പോൾ നമ്മുടെ ടീമിലെ വാല്യബിൾ അസത് ..

തുമ്പി ?? കടിക്കുമോ ??

ശരിയാണല്ലോ ... കടിച്ച പാടുണ്ട് .. നല്ല നീരുമുണ്ട് .
എന്നാലും തുമ്പി ഇങ്ങനെയൊക്കെ ചെയ്യുമോ ?
അപ്പോഴേക്കും അവൾ ഗൂഗിളിൽ തപ്പി തുമ്പിയുടെ പടം കാട്ടി തന്നു .

ഇത് കടന്നൽ അല്ലെ? - എൻ്റെ ചോദ്യം .
അത് നിങ്ങൾക്ക് ... ഞങ്ങൾക്കിതു തുമ്പി ആണ്.
ഏതാ നിന്റെ രാജ്യം?
ചൊവ്വാ .. കണ്ണൂർ ..

അടിപൊളി .. ആയിക്കോട്ടെ ... ചൊവ്വായിലെ കാര്യമൊന്നും നമ്മക്കറിയില്ലേ ...!!


സാർ ... എനിക്ക് ഹോസ്പിറ്റലിൽ പോണം... അവൾ വീണ്ടും ...

അതിനെന്താ പോയിട്ട് വാ ...
AJ യിലോ മിഷൻ ലോ  പോയാൽ മതി. വലിയ തിരക്കുണ്ടാവില്ല ...
കടന്നൽ അല്ലെ ... വിഷം കാണും . പെട്ടെന്ന് പൊക്കോളൂ ..
എന്തിനാ വെച്ചോണ്ടിരുന്നത് ... അപ്പൊ തന്നെ പൊയ്ക്കൂടാരുന്നോ ?

എൻ്റെ ഉപദേശം കൂടിപ്പോയപ്പോൾ അവൾ ഇടയ്ക്കു കയറി .

"അതല്ല ... എനിക്ക് ഒരാഴ്ച്ച ലീവ് വേണം "

"ഒരു തുമ്പി കടിച്ചതിനു ഒരാഴ്ച്ച ലീവോ ??? എന്താ കുട്ടി ഇത് ??"-

എനിക്ക് വീട്ടിൽ പോണം ... വൈദ്യനെ കാണിക്കണം ..അപ്പൊ അങ്ങേരു റെസ്റ് എടുക്കാൻ പറയും.. റെസ്റ് ആവുമ്പൊ മിനിമം ഒരാഴ്ച്ച എങ്കിലും വേണ്ടേ ?

അപ്പൊ അതാണ് കാര്യം ..
ലീവ് വേണം ...

എന്നാലും കടന്നൽ .. സോറി .. തുമ്പി കടിച്ചതിനൊക്കെ എങ്ങനാ കുട്ടി  ഒരാഴ്ച ലീവ് തരുന്നെ ?
ഒരു കാര്യം ചെയ്യൂ .. കയ്യിൽ അല്പം ചുണ്ണാമ്പു പുരട്ടു .. കൂടെ ഒരു ഭംഗിക്ക് അല്പം മഞ്ഞൾ പൊടിയും ... വൈകുന്നേരം ആയിട്ടും കുറവില്ലേൽ നമുക്ക് ലീവിനെ പറ്റി ആലോചിക്കാം .. ഞാൻ അടവ് മാറ്റി ...

എന്നാ സാറു പോയി കൊണ്ടുവാ മഞ്ഞളും ചുണ്ണാമ്പും ....

സഭാഷ് !!! തികച്ചും ന്യായമായ ആവശ്യം ...

ഞാൻ പോയി .. പോകണമല്ലോ ...
ആ ഏരിയ മുഴുവൻ കറങ്ങി മഞ്ഞൾ പൊടിയും ചുണ്ണാമ്പും ഒപ്പിച്ചു ...

എന്തായാലും മരുന്ന് ഏറ്റു ... ഉച്ച  ആയപ്പോഴേക്കും എല്ലാം OK ആയി.
നോ നീര് ... നോ പാട് ..

ഹാവു ... അങ്ങിനെ അത് ശുഭം.


ഉച്ചയൂണിന്റെ സമയത്തു ഈ സംഭവം എല്ലാം വള്ളിപുള്ളി തെറ്റാതെ വാമഭാഗത്തിന്റെ മുന്നിൽ അവതരിപ്പിച്ചു ..
ചുമ്മാ ഒന്ന് ആളാവാൻ നോക്കിയതാ ( ഞാൻ അത്ര മണ്ടനായ മാനേജർ അല്ല എന്ന് അവളും കൂടി ഒന്ന് മനസ്സിലാക്കട്ടെ )

പക്ഷെ പ്രതീക്ഷയ്ക്കു വിപരീതമായാണ് സംഭവിച്ചത് .
കടന്നൽ കടിച്ചാലുണ്ടാവുന്ന ദോഷ വശങ്ങളെപ്പറ്റി അവൾ എനിക്ക് ക്ലാസ് എടുത്തു ..
കൂടെ ഒരു ഉപദേശവും .. "എന്നാലും നിങ്ങൾക്കൊരു ലീവ് കൊടുക്കാരുന്നു "

പുല്ല് .. ഒരാവശ്യവുമില്ലാരുന്നു ....

"അപ്പൊ അവൾടെ പണി നീ വന്നെടുക്കുമോ ?"- ഈ ചോദ്യം ഒരുരുള ചോറിന്റെ കൊട്ട് അങ്ങ് വിഴുങ്ങി ... അല്ല പിന്നെ ദേഷ്യം വരൂല്ലേ ??

അങ്ങനെ അന്നത്തെ പകൽ കഴിഞ്ഞു .
രാത്രി അത്താഴ സമയത്ത്  ഭാര്യ വീണ്ടും ആ വിഷയം എടുത്തിട്ടു
"ആ കൊച്ച് ഒന്നാമത് ചുള്ളിക്കമ്പു പോലാ ഇരിക്കുന്നേ .."
ഏതു കൊച്ച് ??
ആ കടന്നൽ കടിച്ച കൊച്ചേ ....അതിനു എന്തേലും പറ്റിയാൽ നിങ്ങൾ സമാധാനം പറയുവോ ?
അല്ലേലും നിങ്ങളു മൊതലാളിമാർക്കു അതൊന്നും പ്രശ്നമല്ലല്ലോ അല്ലെ ?

ഇവളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ ദൈവമേ എന്ന് വിചാരിച്ചു ഞാൻ കഴിപ്പ് നിർത്തി എണീറ്റു .

പോണ പോക്കിൽ അവൾക്കുള്ള മറുമരുന്നായി ഒരു ഡയലോഗ് അങ്ങ് കാച്ചി .
"അവളു ചുള്ളിക്കമ്പു പോലെ ഇരിക്കുന്നതിന്റെ കാരണം അവളുടെ ഫുഡിങ് രീതി ആണ് .. അല്ലാതെ മുതലാളി അല്ല ...

ഉഴുന്നുവട ആണ് ലവളുടെ ഫേവറിറ്റ് .. കാലത്തും ഉച്ചയ്ക്കും രാത്രീലും ഒക്കെ ഉഴുന്നുവട .
ഫുൾ ടൈം വട തിന്നു വീപ്പക്കുറ്റി പോലെ ഇരിക്കുന്ന ആരേലും നീ കണ്ടിട്ടുണ്ടോ ?

ഒരു വാലിഡ്‌ പോയിന്റ് പറഞ്ഞ സുഖത്തിൽ ഞാൻ ഭാര്യയെ ഒന്ന് നോക്കി .
അവൾ പാത്രത്തിലേക്ക് നോക്കി ഇരുപ്പാണ് .
സംഗതി ഏറ്റു . എന്റെ ഭാഗത്താണ് ന്യായം ഉണ്ട് എന്ന് അവൾക്കു മനസ്സിലായി .
ആശ്വാസമായി....

വാ കഴുകാനായി വെള്ളം അണ്ണാക്കിലേക്കു ഒഴിച്ചപ്പോൾ ചെവിയിൽ ഒരു ചോദ്യം വന്നിടിച്ചു കേറി .
"എന്റെ ഇഷ്ട വിഭവം ഏതാണെന്നു നിങ്ങൾക്കറിയാമോ ?" ഭാര്യയുടെ ശബ്ദം .
ഈശ്വരാ ... നിന്ന നിപ്പിൽ അണ്ണാക്കിലെ വെള്ളം അവിടെ തന്നെ കുടുങ്ങി അങ്ങ് തീർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .

"മ്മ് ??"  .. വീണ്ടും ചോദ്യം

വായിലെ വെള്ളം തുപ്പി തിരിഞ്ഞു നോക്കാതെ ഞാൻ ഉത്തരം കൊടുത്തു
"അവിയൽ അല്ലെ?"


എന്തോ ഒരു സാധനം എന്റെ തലയിൽ വന്നിടിച്ചിട്ടു താഴെ വീണു പൊട്ടി ചിതറി .

ശുഭം .

വാൽക്കഷ്ണം :

എന്താണ് പൊട്ടിയതെന്നു ചോദിക്കാനോ നോക്കാനോ ഞാൻ ഇന്ന് വരെ മെനക്കെട്ടിട്ടില്ല .
തലയിലെ മുറിവൊക്കെ ഉണങ്ങീട്ടു വേണം അതേപ്പറ്റി അന്വേഷിക്കാൻ .
അതിനു ശേഷം ജോലി സംബന്ധമായ വിഷയങ്ങൾ വീട്ടിൽ ചർച്ചയ്ക്കു എടുക്കാറുമില്ല .
നമ്മളെന്തിനാ വെറുതെ.....  അല്ലെ?

Wednesday, October 14, 2009

പ്രോഗ്രസ്സ് ബാര്‍ !!!!

സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ എത്തിപ്പെട്ടതിനു ശേഷം കോഡിംഗ് എന്ന മേഖലയില്‍ പിച്ചവെച്ചു തുടങ്ങിയ കാലം. എന്നും രാവിലെ വന്ന് തലേ ദിവസം ചെയ്തു വച്ച കോഡിനുള്ള , TL ന്റെയും ML ന്റെയും സ്നേഹത്തോടെയുള്ള തെറിവിളിയും വാങ്ങി സിസ്റ്റത്തിനു മുന്നില്‍ വന്നിരിക്കുമബോഴേക്കും ഒരു 10- 20 മെയില്‍സ്‌ ഉണ്ടാകും. PL ന്റെ വക PMO , ട്രാക്കിങ് ഷീറ്റ് ഇത്യാദി സാധനങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനുള്ള തെറി വിളി, CMIC യുടെ വക " പ്ലീസ് പ്രാക്ടീസ് ഡെയിലി ചെക്കിന്‍ " എന്ന് പറഞ്ഞു ഒരു 5 മെയില്‍സ്‌, പിന്നെ കുറേ ചപ്പു ചവര്‍ മേയില്സും. ഇതെല്ലം കഴിഞ്ഞു അടുത്ത ദിവസത്തെ തെറിവിളിക്കുള്ള വകുപ്പുകള്‍ ഒപ്പിക്കുകയാണ് അടുത്ത പണി. നല്ല സ്റ്റയിലായി കോഡ് എഴുതിക്കൂട്ടും . ഒന്നും ആലോചിക്കില്ല . രാത്രി ഒരു നേരമാകുമ്പോള്‍ ഇറങ്ങിപ്പോകും. ഇതാണ് ഡെയിലി പരിപാടി.
അങ്ങിനെ വലിയ മാറ്റങ്ങളൊന്നുമില്ലതെ പോകുന്ന സമയം. ഒരു ദിവസം മെയില്‍ ബോക്സ്‌ തുറന്നു നോക്കുമ്പോള്‍ ഒരു മീറ്റിംഗ് റിക്വസ്റ്റ്, PL ന്റെ വക. ഒരു 10-12 ആളുകള്‍ക്ക് മാത്രം . ദൈവമേ !! എന്തായിരിക്കും?? പേപ്പറും തന്നു പറഞു വിടാനായിരിക്കുമോ?? പറയാന്‍ പറ്റില്ല.. സമയം അത്രയ്ക്ക് നല്ലതാ. പക്ഷെ ഇത്രയും പേരെ ഒരുമിച്ചു പറഞ്ഞു വിടുമോ??? ഹേയി !! ഇല്ല. ....
ഇങ്ങനെയൊക്കെ ഓരോന്ന് ചിന്തിച്ചുകൊണ്ട്‌ മീറ്റിംഗ് റൂമിലെത്തി. സംഭവം വേറെ ഒന്നുമായിരുന്നില്ല . ഞങ്ങളുടെ കോഡിംഗ് എക്സ്പീരിയന്‍സ് കൂട്ടാന്‍് വേണ്ടി ഒരു ഓഫ്‌ ലൈന്‍ പ്രൊജക്റ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്നു. ഹൊ!!! സമാധാനമായി . കോഡിംഗ് എക്സ്പീരിയന്‍സ് ഇല്ല എന്ന് പറഞ്ഞു ഇറക്കി വിട്ടില്ലല്ലോ .. ഭാഗ്യം.. MFC യിലെ എല്ലാ കണ്ട്രോള്സം ഓപ്പണ്‍ ജി എല്‍ വച്ചു ചെയ്യുക. കൊള്ളാം.. നന്നായി .... ഇതിലും ഭേദം ഇവിടെ പണിയൊന്നുമില്ല ... വീട്ടില്‍ പൊക്കോ എന്ന് പറയുന്നതായിരുന്നു .. ആ ചിന്ത ഗതിക്കൊരു മാറ്റം വന്നത് എനിക്ക് അലോട്ട് ചെയ്ത കണ്ട്രോളിന്റെ പേരു കേട്ടപ്പോഴയിരുന്നു. " പ്രോഗ്രസ്സ് ബാര്‍ !!!! " ... :) പേരിനകത്തു എനിക്കിഷ്ട്ടമുള്ള ഒരു സാധനം ഉള്ളതുകൊണ്ടായിരിക്കും എനിക്കതിനോട് ഒരു പ്രത്യേക മമത തോന്നി. എന്നിരുന്നാല്‍ തന്നെയും , ഈ ഓപ്പണ്‍ ജി എല്‍ എന്ന് പറയുന്ന സാധനം എന്താണെന്നു ഞാന്‍ കണ്ടിട്ട് കൂടിയില്ല, പിന്നെ എങ്ങിനെ ഞാനതില്‍ ഡെവലപ്മെന്റ്റ് നടത്തും???? ഈശ്വരാ?? നീയിതോന്നും കാണുന്നില്ലേ എന്ന് വിച്ചരിച്ചോണ്ട്‌ ഞാന്‍ മീറ്റിംഗ് റൂമില്‍ നിന്നും പോന്നു. ഒന്നു രണ്ടു ദിവസമൊക്കെ ഓപ്പണ്‍ ജി എല്‍ പഠിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി. നടന്നില്ല. പിന്നെ അത് വിട്ടു.
വീണ്ടും പഴയ പോലത്തെ കുറച്ചു ദിവസങ്ങള്‍ കൂടി കടന്നു പോയി. ഒരു ദിവസം PL ന്റെ ഒരു മെയില്‍ . ഓഫ്‌ ലൈന്‍ ടാസ്കിന്റെ പ്രോഗ്രസ്സ് റിപ്പോര്ട്ട് ചെയ്യണം എന്ന്. ദൈവമേ !!! പ്രോഗ്രസ്സ് പോയിട്ട് ഫയല്‍ പോലും ഉണ്ടാക്കീട്ടില്ല. ഇന്നു പണി കിട്ടും. അതുറപ്പാ... :(
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു. വൈകുന്നേരമായിട്ടും ഞാന്‍ സ്റ്റാറ്റസ് അയച്ചില്ല. ഒരു 6 മണി ആയപ്പോള്‍ PL സീറ്റില്‍ വന്ന് " സ്റ്റാറ്റസ് എവിടെ " എന്ന് ഒരു ചോദ്യം. "ഇപ്പൊ അയക്കാം ***** സാന്‍ " എന്ന് എന്റെ മറുപടി. പുള്ളിക്കാരന്‍ ഒന്നു ഇരുത്തി നോക്കിയിട്ട് അങ്ങ് പോയി. എന്തും വരട്ടെ എന്ന് വിചാരിച്ചു ഞാന്‍ പുള്ളിക്ക് ഒരു സ്റ്റാറ്റസ് മെയില് അങ്ങ് അയച്ചു. എന്താണ് ടൈപ്പ് ചെയ്തതെന്ന് സത്യം പറഞ്ഞാല്‍ അപ്പോ എനിക്ക് മനസ്സിലായില്ല. എന്തൊക്കെയോ ടൈപ്പ് ചെയ്തു അയച്ചു കൊടുത്തു. ഒന്നും ചെയ്യാത്തവന് എന്ത് പ്രോഗ്രസ്സ്???

അല്‍പ നേരം കഴിഞ്ഞപ്പോള്‍ PL ന്റെ സീറ്റില്‍ ഒരു അള്‍്കൂട്ടവും ചിരിയുമൊക്കെ .. ഇതെന്താണപ്പാ എന്ന് വിചാരിച്ചു ഞാന്‍ ഒന്നു എത്തി നോക്കി. എന്റെ മെയില് ആണ് സംസാര വിഷയം. ഇതിലെന്താ ഇത്ര ചിരിക്കാന്‍ എന്ന് വിചാരിച്ചു ഞാന്‍ സീറ്റില്‍ വന്ന് അയച്ച മെയില് എടുത്തു നോക്കി . അത് ഇങ്ങനെ ആയിരുന്നു.

ഡിയര്‍ ***** സാന്‍ ,

ദി പ്രോഗ്രസ്സ് ഓഫ് പ്രോഗ്രസ്സ് ബാര്‍ ഈസ്‌ പ്രോഗ്രെസ്സിംഗ്.

എന്റെ കണ്ണ് നിറഞ്ഞു പോയി. ഇംഗ്ലീഷ് കൊണ്ടുള്ള എന്റെ പ്രയോഗം കണ്ടിട്ട്. ഞാന്‍ ഒന്നും മിണ്ടാതെ അപ്പൊ തന്നെ അവിടെ നിന്നു സ്ഥലം വിട്ടു. പിറ്റേന്ന് ചമ്മലോടെയാണ് ഞാന്‍ ഓഫീസില്‍ എത്തിയത്. പക്ഷെ, ആരും അതിനെപ്പറ്റി ഒരക്ഷരവും എന്നോട് ചോദിച്ചിട്ടില്ല, ഇതു വരെ. ഒരു പക്ഷെ എനിക്ക് ഫീല്‍ ചെയ്യും എന്ന് കരുതിയിട്ടാവും. :)


വാല്‍കഷണം: എന്തായാലും ആ സംഭവത്തിനു ശേഷം, ഇന്നീ നേരം വരെ എന്നോട് ഓഫ്‌ ലൈന്‍ ടാസ്കിന്റെ " പ്രോഗ്രസ്സ് " ആരും ചോദിച്ചിട്ടില്ല. ഇനിയും അതുപോലെ വല്ല സ്റ്റാറ്റസ് മെയിലും ഞാന്‍ അയച്ചാലോ എന്ന് കരുതിയിട്ടാവും. ഇനി ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ എന്താകുമോ എന്തോ??? കാത്തിരുന്ന് കാണുക തന്നെ.

Thursday, July 24, 2008

ആദ്യ പ്രണയം ...................

മഴത്തുള്ളികള് അലാറം ആകുന്ന ജൂണ് മാസം.( ഈ പ്രയോഗം എന്താണെന്നു ഞാന് പിന്നീടൊരിക്കല് പറഞ്ഞു തരാം .....)
അന്നും രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റപ്പോള് കണ്ട കാഴ്ച , നമ്മുടെ അരുമ സഹോദരന് , വീട്ടിലെ ഇളയ സന്തതി, നമ്മുടെ ഈ പഴ്ജന്മത്തിലെ വില്ലന് , നേരെ തലതിരിഞ്ഞു കിടന്നു ഓലമെടഞ്ഞ ഭിത്തിയില് ഒരു ദ്വാരമുണ്ടാക്കി പ്രഭാത കൃത്യതിലോരെണ്ണം കഴിക്കുന്നു...... രണ്ടാം ക്ലാസ്സില് പഠിച്ചിരുന്ന എന്റെ ഉള്ളില് രോഷം കത്തികയറി.... ആഞ്ഞൊരു ചവിട്ടു കൊടുക്കാനായി ന്ന മുന്നോട്ടാഞ്ഞു.... പക്ഷെ ... അതിന് ശേഷമുള്ള അമ്മയുടെ അടിയുടെ ചൂടോര്തിട്ടണോ അതോ അച്ഛന്റെ ചെവി പൊട്ടണ കണക്കെയുള്ള ശകാരവര്ഷം ഓര്ത്തിട്ടാണോ..... ഞാന് എത്ര ശ്രമിച്ചിട്ടും കാലുകള് പൊങ്ങുന്നില്ല....... അടങ്ങാത്ത ദേഷ്യത്തോടെ ഞാന് മുറ്റത്തേക്കിറങ്ങി പോന്നു...... അപ്പൊ അതാ നില്ക്കുന്ന നമ്മുടെ ദേഷ്യം തീര്ക്കാനുള്ള ഇര ... അയലത്തെ രമണി ചേച്ചിയുടെ പെടക്കണ സൈസ് കോഴിപ്പൂവന്... കൊടുത്തൂ അവന്റെ പള്ളയ്ക്കൊന്നു...... പാവം .... ഒന്നും പറ്റിയില്ല !!!! ...... (നിങ്ങള് വിചാരിക്കുന്നുണ്ടാവും "ആദ്യ പ്രണയം " എന്ന പേരും കൊടുത്തിട്ട് ഇവന് എന്താ ഈ കാര്യങ്ങള് പറയുന്നതു എന്ന്. അത് വഴിയേ മനസ്സിലായിക്കോളും ... )
അങ്ങിനെ പള്ളിക്കുടത്തില് പോകേണ്ട സമയമായി...... പൊതുവെ പഠിക്കാന് താത്പര്യം നല്ലത് പോലെ ഉള്ളത് കൊണ്ടും മാഷുമ്മാര്ക്കൊക്കെ നമ്മളെ ഒത്തിരി ഇഷ്ട്ടമായത് കൊണ്ടും എന്നെ സംബന്ധിച്ചടത്തോളം സ്കൂള് എന്ന് പറയുന്നതു ഒരു കാരാഗ്രഹം തന്നെയായിരുന്നു,,,, സ്കൂളിന് ഞാനൊരു തലവേദനയും.... ഒരു ആര് വയസ്സുകാരന്റെ ഗതികേട്!!! അമ്മയുടെ ചെമ്പരത്തി വടി പ്രയോഗം ഉണ്ടാകും എന്ന് തോന്നിയ ഉടനെ ഞാന് ഒരുങ്ങിയിറങ്ങി..... അയല്ക്കരോക്കെ കേള്ക്കെ വിളിച്ചു പറഞ്ഞു...... "അമ്മേ ... ഞാന് സ്കൂളില് പോണൂ ........" വല്ലപ്പോഴും നടക്കുന്ന സംഭവമാണേ .. പത്തു പേരറിയട്ടെ...... .... സ്കൂളില് എത്തണമെങ്കില്.... പോന്നോഴുകും തോടും പിന്നെ അഞ്ചു റബര് തോട്ടങ്ങളും കഴിയണം... പതിയെ നടന്നു തുടങ്ങി,,, ആദ്യ ക്ലാസ്സ് ഗ്രേസ്സി ടീച്ചറിന്റെ ആണ്... " ഗണിത ശാസ്ത്രം !!!! ".. കൂട്ടുകാരൊക്കെ ഇപ്പൊ മേടിച്ചു കെട്ടാന് തുടങ്ങി കാണും.... മണ്ടന്മാര്.... താമസിച്ചു പോയാല് വല്ല കുഴപ്പവും ഉണ്ടോ???? അങ്ങിനെ ഓരോന്നാലോചിച്ച് ഓരോരോ രബര്തോട്ടവും കടന്നു.. അങ്ങിനെ അവസാനം ഒരു പത്തര ആയപ്പോഴേക്കും നമ്മള് സന്കെതത്തില് എത്തിച്ചേര്ന്നു........ എന്റെ ഗതികെടുനു അന്ന് അസ്സെംബ്ളി മഴകാരണം താമസിച്ചാണ് തുടങ്ങിയത്..... എല്ലാ കുട്ടികളും മൈതാനത്ത് നിരന്നു നില്ക്കുന്നു.... ഞാന് ഗേറ്റിന്റെ അവിടെ..... കൈമള് സാര് , നമ്മുടെ പ്രിന്സിപ്പല് , എന്നെ കണ്ടു സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു..... ഞാന് രണ്ടും കല്പ്പിച്ചു അങ്ങ് ചെന്നു... കിട്ടീ രണ്ടെണ്ണം തുടയ്ക്കിട്ട്..... അതും അത്രയും പിള്ളേരുടെ മുന്പില് വച്ചു....... അപമാനഭാരത്തോടെ ഞാന് എന്റെ ക്ലാസ്സിലെ കുട്ടികളുടെ കൂടെ പോയി നിന്നു...... അപ്പോള് തൊട്ടപ്പുറത്തെ പെണ്പില്ലേരുടെ ക്യുവില് നിന്നും രണ്ടു കണ്ണുകള് എന്നെ കടാക്ഷിക്കുന്നത് ഞാന് കണ്ടു ... ലീല ടീച്ചറുടെ മകള് "ശ്രീലേഖ ".... എന്റെ ആദ്യ കാമുകി ..... ആ ദിവസങ്ങളില് ഞങ്ങള് കുറച്ചു പേര് ഒന്നിച്ചായിരുന്നു...... എന്റെ വീടിനടുത്തുള്ള കുഞ്ഞായി.... വിളക്കുമാടം കാരന് ടോണി.... ഇടമറ്റം കാരന് സന്ദീപ് അങ്ങിനെ കുറെ പേര് ... കൂടെ ഇവള് ശ്രീലെഖയും ... ഒരു ദിവസം ഇവള് ഒരു പുതിയ ബാഗ് ക്ലാസ്സില് ഇന്ട്രോടുസ് ചെയ്തു ... ഞെക്കുമ്പോള് തുറക്കുന്ന ടൈപ്പ് അടപ്പുള്ള ഒരു സ്കൂള് ബാഗ്.... നമ്മളാനെകില് ഈ ഇരുമ്പ് പെട്ടി അല്ലാതെ വേറെ ഒന്നും കണ്ടിട്ടില്ല താനും..... ഈ ബാഗ് കണ്ടപ്പോള് ഒന്നു തൊടാനുള്ള ആഗ്രഹം ഉള്ളില് ജനിച്ചു... അങ്ങിനെ ക്ലാസ്സില് ആരുമില്ലാത്ത സമയത്തു ഞാന് അതിന്റെ അടപ്പോന്നു തുറന്നു നോക്കി... നല്ല രസം....... അടച്ചു .. വേണ്ടും തുറന്നു... ഹി...ഹി.. നല്ല രസം... ചെയ്യുന്ന ജോലിയുടെ സ്പീഡ് കൂടി... അവസാനം ഒരു എവിടുന്നോ ഒരു വൃത്തികെട്ട സൌണ്ട്... നോക്കുമ്പോള് ഞാന് ഇത്രയും നേരം അടച്ചു തുറന്നു കളിച്ച ആ സാദനം ഇപ്പൊ ഇതാ സ്വതന്ത്രനായി എന്റെ കയ്യില് ... എന്ത് ചെയ്യും എന്നറിയാതെ പകച്ചിരുന്ന ആ സമയത്തു തന്നെ അവളും ക്ലാസ്സിലേയ്ക്ക് വന്നു..... പ്രേതത്തെ കണ്ടു നിലവിളിക്കുന്ന ഷീലയെപ്പോലെ ഒറ്റകരചിലായിരുന്നു അവള്..... പിന്നെ എനിക്കൊന്നും ഓര്മയില്ല.... ഒച്ചയായി,,, ബഹളമായി...... എന്തൊക്കെ പുകിലായിരുന്നു.... ഹൊ!! ടീച്ചറുടെ മകളല്ലേ??? ഞാനോ??? അങ്ങിനെ അവസാനം എനിക്കിട്ടു പിടയ്ക്കുന്ന രണ്ടു തല്ലു കിട്ടിയതും ഫുള് സ്റ്റോപ്പ് ഇട്ടതു പോലെ നിന്നു അവളുടെ കരച്ചില്...... ... എടീ ഭയന്കരീ !!!! അങ്ങിനെ ആ ദിവസം കഴിഞ്ഞു ,,,, പിന്നെ പിന്നെ ഞാന് നമ്മുടെ നേരത്തെ പറഞ്ഞ ഗ്യാങ്ങില് ഒന്നും പോകാതായി,,, നടപ്പും ഇരുപ്പും കഴിപ്പും ഒറ്റയ്ക്കായി,,,,, ഒരു ദിവസം അവള് എന്റെ അടുത്ത് വന്നു പറഞ്ഞു... സാരല്യ .. പോട്ടേ... വാ നമുക്കു കളിക്കാം എന്ന്.... ... എന്റെ ഉള്ളിലെ സിംഹം സദ് കുടഞ്ഞെഴുന്നേറ്റു... നിന്നെ ഇന്നു ഞാന് ശരിയാക്കും,,, എന്ന് മനസ്സില് പറഞ്ഞു... പക്ഷെ അവളുടെ അന്നത്തെ കരച്ചിലും അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളും ഓര്ത്തപ്പോള് സിംഹം തനിയെ വാലും ചുരുട്ടി തിരിച്ചു കേറിപ്പോയി,,,,,, ഞാന് വളോട് പറഞ്ഞു....... "വാ പോകാം......"..........

വാല്ക്കഷണം:: എന്റെ ആദ്യ പ്രണയത്തിന്റെ തുടക്കം ഇതായിരുന്നു.... അവളുടെ സൌഹൃദത്തെ ഞാന് പ്രേമമായി കണ്ടു എന്ന് വേണമെകിലും പറയാം,,,, ( തള്ളെ നമ്മള് പണ്ടേ പുലിയായിരുന്നു കേട്ട !!!) . ഒരു രണ്ടാം ക്ലാസ്സുകാരന് ഇതില് കൂടുതലു എന്ത് വേണം??? ... എന്തായാലും ഫിഫ്ത് ക്ലാസ്സയപ്പോഴെയ്കും അവള് അവിടെ നിന്നും പോയി... വേറേതോ സ്കൂളിലേയ്ക്ക്,,,,, .. അതോടെ അതും തീര്ന്നു,,,,,,,

എന്റെ പ്രിയ കൂട്ടുകാരി,,, നീ എന്നെ മറന്നു കാണും ,,, പക്ഷെ ഞാന് നിന്നെ മറന്നിട്ടില്ല,,,, അതിന്റെ തെളിവാണീ ലേഖനം .........


ഇപ്പൊ നിങ്ങള്ക്ക് എന്നോട് തോന്നുന്ന വികാരം എന്താണ് എന്നു അറിഞ്ഞാല് കൊള്ളാം.. .....