മഴത്തുള്ളികള്‍  അലാറം ആകുന്ന ജൂണ്‍ മാസം.( ഈ  പ്രയോഗം  എന്താണെന്നു ഞാന്‍ പിന്നീടൊരിക്കല്‍ പറഞ്ഞു തരാം  .....)
അന്നും രാവിലെ കണ്ണും തിരുമ്മി എഴുന്നേറ്റപ്പോള്‍ കണ്ട  കാഴ്ച , നമ്മുടെ അരുമ സഹോദരന് , വീട്ടിലെ ഇളയ സന്തതി, നമ്മുടെ ഈ പഴ്ജന്മത്തിലെ വില്ലന്‍ , നേരെ തലതിരിഞ്ഞു കിടന്നു ഓലമെടഞ്ഞ ഭിത്തിയില്‍ ഒരു ദ്വാരമുണ്ടാക്കി പ്രഭാത കൃത്യതിലോരെണ്ണം കഴിക്കുന്നു...... രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്ന എന്റെ ഉള്ളില്‍ രോഷം കത്തികയറി.... ആഞ്ഞൊരു ചവിട്ടു കൊടുക്കാനായി ന്ന മുന്നോട്ടാഞ്ഞു.... പക്ഷെ ... അതിന് ശേഷമുള്ള അമ്മയുടെ അടിയുടെ ചൂടോര്തിട്ടണോ അതോ അച്ഛന്റെ ചെവി പൊട്ടണ കണക്കെയുള്ള ശകാരവര്‍ഷം ഓര്‍ത്തിട്ടാണോ..... ഞാന്‍ എത്ര ശ്രമിച്ചിട്ടും   കാലുകള്‍ പൊങ്ങുന്നില്ല.......  അടങ്ങാത്ത ദേഷ്യത്തോടെ ഞാന്‍ മുറ്റത്തേക്കിറങ്ങി പോന്നു...... അപ്പൊ അതാ നില്ക്കുന്ന നമ്മുടെ ദേഷ്യം തീര്‍ക്കാനുള്ള ഇര ... അയലത്തെ രമണി ചേച്ചിയുടെ പെടക്കണ സൈസ്  കോഴിപ്പൂവന്... കൊടുത്തൂ അവന്റെ പള്ളയ്ക്കൊന്നു......  പാവം .... ഒന്നും പറ്റിയില്ല !!!!  ...... (നിങ്ങള്‍  വിചാരിക്കുന്നുണ്ടാവും "ആദ്യ പ്രണയം  " എന്ന പേരും കൊടുത്തിട്ട് ഇവന്  എന്താ ഈ  കാര്യങ്ങള്‍   പറയുന്നതു   എന്ന്.  അത്  വഴിയേ മനസ്സിലായിക്കോളും ... )
അങ്ങിനെ പള്ളിക്കുടത്തില്‍ പോകേണ്ട സമയമായി...... പൊതുവെ പഠിക്കാന്‍ താത്പര്യം  നല്ലത് പോലെ ഉള്ളത് കൊണ്ടും മാഷുമ്മാര്ക്കൊക്കെ നമ്മളെ ഒത്തിരി ഇഷ്ട്ടമായത് കൊണ്ടും എന്നെ സംബന്ധിച്ചടത്തോളം സ്കൂള്‍  എന്ന് പറയുന്നതു ഒരു കാരാഗ്രഹം  തന്നെയായിരുന്നു,,,, സ്കൂളിന് ഞാനൊരു തലവേദനയും.... ഒരു  ആര് വയസ്സുകാരന്റെ ഗതികേട്!!!  അമ്മയുടെ ചെമ്പരത്തി വടി പ്രയോഗം ഉണ്ടാകും  എന്ന് തോന്നിയ ഉടനെ ഞാന്‍  ഒരുങ്ങിയിറങ്ങി..... അയല്ക്കരോക്കെ  കേള്‍ക്കെ വിളിച്ചു പറഞ്ഞു...... "അമ്മേ ... ഞാന്‍ സ്കൂളില്‍ പോണൂ ........" വല്ലപ്പോഴും നടക്കുന്ന സംഭവമാണേ .. പത്തു  പേരറിയട്ടെ...... .... സ്കൂളില്‍ എത്തണമെങ്കില്‍.... പോന്നോഴുകും തോടും പിന്നെ അഞ്ചു റബര്‍ തോട്ടങ്ങളും കഴിയണം... പതിയെ നടന്നു തുടങ്ങി,,, ആദ്യ  ക്ലാസ്സ് ഗ്രേസ്സി ടീച്ചറിന്റെ   ആണ്... " ഗണിത ശാസ്ത്രം !!!! ".. കൂട്ടുകാരൊക്കെ ഇപ്പൊ മേടിച്ചു കെട്ടാന്‍ തുടങ്ങി കാണും.... മണ്ടന്മാര്.... താമസിച്ചു പോയാല്‍ വല്ല കുഴപ്പവും ഉണ്ടോ???? അങ്ങിനെ ഓരോന്നാലോചിച്ച് ഓരോരോ  രബര്തോട്ടവും കടന്നു.. അങ്ങിനെ അവസാനം ഒരു പത്തര ആയപ്പോഴേക്കും നമ്മള് സന്കെതത്തില് എത്തിച്ചേര്‍ന്നു........ എന്റെ ഗതികെടുനു  അന്ന് അസ്സെംബ്ളി  മഴകാരണം താമസിച്ചാണ് തുടങ്ങിയത്.....  എല്ലാ കുട്ടികളും മൈതാനത്ത് നിരന്നു നില്ക്കുന്നു.... ഞാന്‍ ഗേറ്റിന്റെ അവിടെ..... കൈമള്‍ സാര്‍ , നമ്മുടെ പ്രിന്‍സിപ്പല്‍ , എന്നെ കണ്ടു സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു..... ഞാന്‍ രണ്ടും കല്പ്പിച്ചു അങ്ങ് ചെന്നു... കിട്ടീ രണ്ടെണ്ണം തുടയ്ക്കിട്ട്..... അതും അത്രയും പിള്ളേരുടെ മുന്പില് വച്ചു....... അപമാനഭാരത്തോടെ ഞാന്‍ എന്റെ ക്ലാസ്സിലെ കുട്ടികളുടെ കൂടെ പോയി നിന്നു...... അപ്പോള്‍ തൊട്ടപ്പുറത്തെ പെണ്പില്ലേരുടെ ക്യുവില്‍  നിന്നും രണ്ടു കണ്ണുകള്‍ എന്നെ കടാക്ഷിക്കുന്നത് ഞാന്‍ കണ്ടു ... ലീല ടീച്ചറുടെ മകള്‍ "ശ്രീലേഖ "....  എന്റെ ആദ്യ കാമുകി ..... ആ  ദിവസങ്ങളില്‍ ഞങ്ങള്‍ കുറച്ചു പേര് ഒന്നിച്ചായിരുന്നു...... എന്റെ വീടിനടുത്തുള്ള കുഞ്ഞായി.... വിളക്കുമാടം കാരന്  ടോണി.... ഇടമറ്റം കാരന് സന്ദീപ് അങ്ങിനെ കുറെ പേര് ... കൂടെ ഇവള് ശ്രീലെഖയും ... ഒരു ദിവസം ഇവള് ഒരു പുതിയ ബാഗ് ക്ലാസ്സില്‍ ഇന്ട്രോടുസ് ചെയ്തു ... ഞെക്കുമ്പോള്‍ തുറക്കുന്ന ടൈപ്പ് അടപ്പുള്ള ഒരു സ്കൂള്‍ ബാഗ്.... നമ്മളാനെകില്  ഈ ഇരുമ്പ് പെട്ടി അല്ലാതെ വേറെ ഒന്നും കണ്ടിട്ടില്ല താനും.....  ഈ ബാഗ് കണ്ടപ്പോള്‍  ഒന്നു തൊടാനുള്ള ആഗ്രഹം ഉള്ളില്‍ ജനിച്ചു... അങ്ങിനെ ക്ലാസ്സില്‍ ആരുമില്ലാത്ത സമയത്തു ഞാന്‍ അതിന്റെ അടപ്പോന്നു തുറന്നു നോക്കി... നല്ല രസം....... അടച്ചു .. വേണ്ടും തുറന്നു... ഹി...ഹി..  നല്ല രസം... ചെയ്യുന്ന ജോലിയുടെ സ്പീഡ് കൂടി... അവസാനം ഒരു എവിടുന്നോ ഒരു  വൃത്തികെട്ട സൌണ്ട്... നോക്കുമ്പോള്‍ ഞാന്‍ ഇത്രയും നേരം അടച്ചു തുറന്നു കളിച്ച ആ സാദനം ഇപ്പൊ ഇതാ സ്വതന്ത്രനായി എന്റെ കയ്യില്‍ ... എന്ത് ചെയ്യും എന്നറിയാതെ പകച്ചിരുന്ന ആ സമയത്തു തന്നെ അവളും ക്ലാസ്സിലേയ്ക്ക് വന്നു..... പ്രേതത്തെ കണ്ടു നിലവിളിക്കുന്ന ഷീലയെപ്പോലെ ഒറ്റകരചിലായിരുന്നു  അവള്..... പിന്നെ എനിക്കൊന്നും ഓര്‍മയില്ല.... ഒച്ചയായി,,, ബഹളമായി...... എന്തൊക്കെ പുകിലായിരുന്നു.... ഹൊ!! ടീച്ചറുടെ മകളല്ലേ??? ഞാനോ??? അങ്ങിനെ അവസാനം എനിക്കിട്ടു പിടയ്ക്കുന്ന രണ്ടു തല്ലു കിട്ടിയതും ഫുള്‍ സ്റ്റോപ്പ് ഇട്ടതു പോലെ നിന്നു അവളുടെ കരച്ചില്...... ... എടീ ഭയന്കരീ !!!! അങ്ങിനെ ആ ദിവസം കഴിഞ്ഞു ,,,, പിന്നെ പിന്നെ ഞാന്‍ നമ്മുടെ നേരത്തെ പറഞ്ഞ ഗ്യാങ്ങില്‍ ഒന്നും പോകാതായി,,, നടപ്പും ഇരുപ്പും കഴിപ്പും ഒറ്റയ്ക്കായി,,,,, ഒരു ദിവസം അവള് എന്റെ  അടുത്ത് വന്നു പറഞ്ഞു... സാരല്യ .. പോട്ടേ... വാ  നമുക്കു കളിക്കാം   എന്ന്....   ... എന്റെ ഉള്ളിലെ സിംഹം സദ് കുടഞ്ഞെഴുന്നേറ്റു... നിന്നെ ഇന്നു ഞാന്‍ ശരിയാക്കും,,,  എന്ന് മനസ്സില്‍ പറഞ്ഞു... പക്ഷെ അവളുടെ അന്നത്തെ കരച്ചിലും അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളും ഓര്‍ത്തപ്പോള്‍ സിംഹം തനിയെ വാലും ചുരുട്ടി  തിരിച്ചു കേറിപ്പോയി,,,,,, ഞാന്‍ വളോട് പറഞ്ഞു....... "വാ പോകാം......"..........
വാല്‍ക്കഷണം:: എന്റെ ആദ്യ പ്രണയത്തിന്റെ തുടക്കം ഇതായിരുന്നു.... അവളുടെ സൌഹൃദത്തെ  ഞാന്‍ പ്രേമമായി കണ്ടു  എന്ന് വേണമെകിലും  പറയാം,,,, ( തള്ളെ നമ്മള്  പണ്ടേ പുലിയായിരുന്നു  കേട്ട !!!) . ഒരു രണ്ടാം ക്ലാസ്സുകാരന് ഇതില്‍  കൂടുതലു  എന്ത് വേണം??? ... എന്തായാലും ഫിഫ്ത് ക്ലാസ്സയപ്പോഴെയ്കും അവള്  അവിടെ നിന്നും  പോയി... വേറേതോ സ്കൂളിലേയ്ക്ക്,,,,, .. അതോടെ അതും തീര്‍ന്നു,,,,,,,
എന്റെ പ്രിയ കൂട്ടുകാരി,,, നീ എന്നെ മറന്നു കാണും ,,, പക്ഷെ ഞാന്‍ നിന്നെ മറന്നിട്ടില്ല,,,, അതിന്റെ  തെളിവാണീ ലേഖനം .........
ഇപ്പൊ നിങ്ങള്‍ക്ക്  എന്നോട് തോന്നുന്ന വികാരം എന്താണ് എന്നു  അറിഞ്ഞാല്‍ കൊള്ളാം.. .....
                                                         
Thursday, July 24, 2008
Subscribe to:
Comments (Atom)